ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവിന്റെ കോച്ച് പാര്‍ക്ക് തായ് സാങ്ങിനോട് അയോധ്യ സന്ദര്‍ശിക്കണം എന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടിലേക്ക് തിരിച്ചെത്തിയ പിവി സിന്ധുവിന്റെ കോച്ചിനോട് മോദി പറയുന്ന വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
‘അയോധ്യയും സൗത്ത് കൊറിയയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ത്യയിലേക്ക് ഒരു സവിശേഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സൗത്ത് കൊറിയയുടെ പ്രഥമ വനിത എത്തിയിരുന്നു. നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം. അയോധ്യയുടെ ചരിത്രം അറിയണം നിങ്ങള്‍ക്ക് അഭിമാനം തോന്നും’- പാര്‍ക്ക് തായ് സാങ്ങിനോട് മോദി പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒളിമ്പിക്സിന്റെ ഭാഗമായ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് തുടക്കം മുതല്‍ പിന്തുണയുമായി നരേന്ദ്ര മോദി ഉണ്ടായിരുന്നു.
Discussion about this post