കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയില്‍ താലിബാന് ഭീകരരുമായി അഫ്ഗാന് സേന നടത്തുന്ന പോരാട്ടത്തില്‍ താലിബാന്റെ ജില്ലാ കമാന്‍ഡര്‍ ഉള്‍പ്പെടെ 50 പേര് കൊല്ലപ്പെട്ടു.
താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. അഫ്ഗാന് സേനയിലെ ഒരാള്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ താലിബാന് സേന പഞ്ച്ഷീര്‍ പ്രവിശ്യ വളഞ്ഞിരിക്കുകയാണ്. അതേസമയം പാഞ്ച്ഷിര്‍ താലിബാനെതിരെ കടുത്ത ചെറുത്ത് നില്‍പ്പാണ് തുടരുന്നത്.
അതേസമയം അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുടെ നേതൃത്വത്തിലാണ് പാഞ്ച്ഷിറില്‍ താലിബാനെതിരായ പ്രതിരോധം നടക്കുന്നത്.
Discussion about this post