കണ്ണൂർ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം ജില്ലാ ഘടകത്തില്‍ പ്രശ്നമൊന്നുമില്ലെന്നും കോടിയേരി പ്രതികരിച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എം.സുരേന്ദ്രന് ഒരു കത്തും തന്നില്ലെന്നും പി.ജയരാജനും സഹദേവനും തമ്മിലെ പ്രശ്നം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിക്കെതിരെ പ്രചാരണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
മരംമുറി കേസിലെ ധര്‍മ്മടം ബന്ധത്തെ കുറിച്ചുളള വാര്‍ത്തകള്‍ വെറും പുകമറ സൃഷ്ടിക്കലാണെന്ന് കോടിയേരി ആരോപിച്ചു. സ്വര്‍ണ കളളക്കടത്ത് കേസില്‍ പാര്‍ട്ടിബന്ധം ശ്രദ്ധയില്‍ പെട്ടാല്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി അറിയിച്ചു.
Discussion about this post