ഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുമ്പായി എല്ലാ സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിന് നല്കാന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.
സ്കൂള്‍ അധ്യാപകര്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് നല്കാന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചിനു മുമ്ബ് ഇതു നല്കാന് ശ്രമിക്കണം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിന് നല്‍കും- മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
അധ്യാപകര്‍ക്കു വാക്സിന് നല്കി സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആലോചിനകള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് അധ്യാപകരുടെ വാക്സിനേഷന് വേഗത്തിലാക്കാനുള്ള കേന്ദ്ര നിര്‍ദേശം.
Discussion about this post