മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.
‘താലിബാന് ഒരു വിസ്മയം’ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കടുത്ത ഭാഷയിലാണ് കത്തെന്നും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയെന്നും എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം താലിബാനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു. താലിബാന് എന്തെങ്കിലും മാറ്റം വന്നുവെന്ന് കരുതാനാവില്ലെന്നും വാര്‍ത്താ ഏജന്‍സികളെ പോലും നിശബ്ദരാക്കുന്നതായും എം.കെ മുനീര്‍ വ്യക്തമാക്കി.
Discussion about this post