ഡല്‍ഹി: അഫ്ഗാന് പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇന്ത്യക്ക് പുറത്തുള്ള അഫ്ഗാന് പൗരന്മാരുടെ കൈവശമുള്ള വിസകളാണ് റദ്ദാക്കിയത്. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് അഫ്ഗാന് പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് യാത്രാനുമതി.
ഇന്ത്യന്‍ വിസയുണ്ടായിരുന്ന പല അഫ്ഗാന് പൗരന്മാരും അത് നഷ്ടപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.
താലിബാന് അഫ്ഗാന് പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്ന പൗരന്മാര്ക്ക് ഇ-വിസ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ 17നാണ് ഈ തീരുമാനം നിലവില്‍ വന്നത്. ഇതിന് പിന്നാലെയാണ് നേരത്തെ നല്കിയ എല്ലാ വിസകളും റദ്ദാക്കിയത്. ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാര് ഔദ്യോഗിക വെബ്സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കണം.
Discussion about this post