സെഞ്ചുറി നേടിയ നായകന് സഞ്ജു സാംസണ്, സച്ചിന് ബേബി എന്നിവരുടെ ബാറ്റിങ് മികവില്‍ കേരളം ജമ്മു കശ്മീരിനെതിരെ മികച്ച ലീഡിലേക്ക് . ആറു വിക്കറ്റു നഷ്ടത്തില്‍ 393 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ് കേരളം. ഇതോടെ കേരളത്തിനു 63 റണ്‍സ് ലീഡായി. സ്കോര്‍ ജമ്മു കശ്മീര്‍ 330 ഓള്‍ഔട്ട്. കേരളം ആറിനു 393.
171 പന്തു നേരിട്ട സഞ്ജു 101 റണ്‍ നേടി പുറത്തായി.
സച്ചിന് ബേബി 263 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ചു. ഇവര്‍ക്കു പുറമെ ഓപ്പണര്‍ ജഗദീഷ് (69), റോഹന്‍ പ്രേം (69), എന്നിവരും കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. പുറത്താകാതെ നില്ക്കുന്ന സച്ചിന് ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ. സച്ചിന് ബേബിക്കൊപ്പം 20 റണ്‍സുമായി മോനിഷ് കരേപ്പറമ്പിലാണു ക്രീസില്‍.
Discussion about this post