തിരുവനന്തപുരം കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന പാലത്തിന് സമീപം മീന്‍ വിറ്റിരുന്ന വലിയതുറ സ്വദേശിനി മരിയാ പുഷ്പമാണ് കരമന സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പാലത്തിലും സമീപ പ്രദേശങ്ങളിലും മീന്‍ വില്പന പാടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. മത്സ്യക്കച്ചവടക്കാരും നാട്ടുകാരും നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷിച്ച് നടപടി എടുക്കാം എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്.
Discussion about this post