കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാത ചുഴലി നാളെ ന്യൂനമര്‍ദ്ദമായി മാറാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആന്ധ്രാ പ്രദേശ്- ഒഡീഷ തീരത്താണ് ഇത് രൂപം കൊളളുക. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണിത്. ശക്തമായ കാറ്റിന് സാദ്ധ്യതയുളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post