ഡല്‍ഹി: ഇന്ത്യയില്‍ റെക്കോര്‍ഡ് കൊവിഡ് വാക്സിനേഷന് നടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ന് 93 ലക്ഷം പേര് വാക്സിന് സ്വീകരിച്ചു. ജനുവരിയില്‍ രാജ്യത്ത് കൊവിഡ് വാക്സിനേഷന് ആരംഭിച്ചതില്‍ പിന്നെ പ്രതിദിനം ഏറ്റവും കൂടുതല്‍ വാക്സിന് വിതരണം എന്ന റെക്കോര്‍ഡാണ് ഇന്നത്തേത്.
അതേസമയം രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 61 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 79,48,439 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ ഏഴു വരെയുള്ള കണക്കനുസരിച്ച് 66,60,983 സെഷനുകളിലൂടെ ആകെ 61.22 കോടിയിലേറെ (61,22,08,542) ഡോസ് വാക്സിന് നല്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,988 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,18,21,428 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.60% ആയി.
Discussion about this post