ഇന്ത്യയിലെത്തുന്ന അഫ്ഗാനികള്‍ക്ക് ആറുമാസത്തെ വിസ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സാഹചര്യങ്ങള്‍ പ്രതിസന്ധിയിലായതിന് ശേഷം നിരവധി അഫ്ഗാന് സ്വദേശികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് നടപടി.
പ്രതിവാര വാര്‍ത്താ സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ബാഗ്ച്ചിയാണ് അഫ്ഗാനികളുടെ വിസ സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം ഇതിനോടകം 550ലേറെ പേരെ ആറ് വിമാനങ്ങളിലായി കാബൂളില്‍ നിന്നും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 260 പേര് ഇന്ത്യന്‍ പൗരന്മാരാണ്. ഓഗസ്റ്റ് 12നും 14നും ഇടയ്ക്ക് 11,000ത്തിലധികം വിസകള്‍ അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതിലെ ആയിരത്തോളം വിസകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമാണ് ഇ-വിസ സംവിധാനത്തിലേക്ക് ഇന്ത്യ മാറിയത്.
Discussion about this post