ഡല്‍ഹി: കടല്‍ക്കൊലക്കേസിലെ നാവികന് ഇന്ത്യയില്‍ തിരിച്ചെത്താനുള്ള സമയം സുപ്രീംകോടതി നീട്ടി നല്കി. മൂന്ന് മാസത്തെ സാവകാശമാണ് കോടതി നല്‍കിയിരിക്കുന്നത്.
ഹൃദയശസ്ത്രക്രിയക്കു വേണ്ടി ഇറ്റലിയിലേക്ക് പോയ നാവികന് മാസിമില്ലാനൊ ലത്തോറയാണ് മടങ്ങി വരാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ലത്തോറയ്ക്ക് മടങ്ങിവരേണ്ട സമയം ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ മാനുഷിക പരിഗണന നല്കി തിരികെ വരാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാരും ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി നാവികന്റെ ആവശ്യം പരിഗണിച്ചത്.
Discussion about this post