കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ചാവേര്‍ സ്ഫോടനത്തിന്റെ ആസൂത്രകരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണ് ആക്രമണത്തിന് ഉത്തരവിട്ടത്.
ആക്രമണം നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു.
നന്ഗര്ഹര് പ്രവിശ്യയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
Discussion about this post