ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ മൊഴിയെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
അഞ്ചു മണിക്കൂര്‍ നടിയെ ഇ.ഡി ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖര്‍ എന്നയാള്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ് ഇ.ഡിയുടെ നടപടി.
കേസിലെ സാക്ഷിയാണ് ജാക്വലിന് ഫെര്‍ണാണ്ടസെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. നേരത്തെ ആഗസ്റ്റ് 24ന് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഇത്തരത്തില്‍ ചെന്നൈയിലെ ആഡംബര വസതിയില്‍ നടത്തിയ പരിശോധനയില്‍ 82.5 ലക്ഷം രൂപയും നിരവധി കാറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
Discussion about this post