ബംഗളൂരു: ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ആറു മുതല്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ. കഴിഞ്ഞയാഴ്ച ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലുള്ളവര്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചത് നല്ല രീതിയില്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രൈമറി ക്ലാസുകളിലുള്ളവര്ക്കായും നേരിട്ടുള്ള ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രോഗ സ്ഥിരീകരണ നിരക്ക് രണ്ടു ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ സ്കൂളുകളിലെ ആറ്, ഏഴ്, എട്ടു ക്ലാസുകളിലുള്ളവര്ക്കായിരിക്കും ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിക്കുകയെന്നും ഇടവിട്ടുള്ള ദിവസങ്ങളില്‍ ഓരോ ക്ലാസിലെയും പകുതി കുട്ടികളെയായിരിക്കും അനുവദിക്കുകയെന്നും റവന്യൂ മന്ത്രി ആര്. അശോക പറഞ്ഞു.
ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലുള്ളവര്‍ക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനുശേഷം തീരുമാനിക്കും.
Discussion about this post