ഡല്‍ഹി: രാജ്യത്തെ പ്രതിദിന വാക്സിനേഷന്‍ അഞ്ച് ദിവസത്തിനിടെ വീണ്ടും ഒരു കോടി പിന്നിട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറു വരെ 1.09 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. രാജ്യത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന കുത്തിവെപ്പാണിത്.
ആഗസ്റ്റ് 27ന് 1,08,99,699 പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയിരുന്നു. കോവിഡിനെതിരെ ഇന്ത്യ അടിയുറച്ച പോരാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കായി ആകെ 64.36 കോടി ഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 14.94 ലക്ഷം ഡോസ് കൂടി ഉടന്‍ നല്‍കും.
Discussion about this post