വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ എം.എച്ച് 60എസ് കടലില്‍ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്നവരെ കാണാതായി. യു.എസ്.എസ് അബ്രഹാം ലിങ്കണ് വിമാന വാഹിനി കപ്പലില്‍ നിന്ന് പറയുന്നയര്‍ന്ന ഉടനാണ് കടലില്‍ പതിച്ചത്.
സാന്‍ ഡീഗോയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകട സ്ഥലം. വൈമാനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരമാവധി നാലു പേര് യാത്ര ചെയ്യാറുള്ള എം.എച്ച് 60എസില്‍ ഈ സമയം എത്ര പേര് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
Discussion about this post