കൊച്ചി: കേരളാ പൊലീസിനെതിരെ ഹൈക്കോടതി. എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി താക്കീത് ചെയ്തു.
പൊലീസ് ജനങ്ങളോട് ഇടപെടുമ്പോള്‍ മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഇത് എല്ലാ സ്റ്റേഷനിലേക്കു സര്‍ക്കുലര്‍ ആയി അറിയിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്കി.
പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി.
Discussion about this post