ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സി-വോട്ടര്‍ സര്‍വേ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57 സീറ്റുകളിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് 44-48 സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേയുടെ പ്രവചനം.
അതേസമയം കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് നില മെച്ചപ്പെടുത്തി 19 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ 43.1% വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡില്‍ കന്നി അങ്കത്തിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടി 0-4 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 0-2 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നുണ്ട്.ആം ആദ്മി 14.6% വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20% വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഇത്തവണ അവരുടെ വോട്ട് വിഹിതം 9.7% ആയി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.3% കുറവാണ്.
Discussion about this post