കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും പ്രതിരോധ സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. താലിബാന് ഭീകരരും താലിബാന് വിരുദ്ധ ഗ്രൂപ്പും തമ്മില്‍ അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്വരയില് വ്യാഴാഴ്ച രാത്രി കനത്ത പോരാട്ടം ഉണ്ടായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്റെ ആധിപത്യം താലിബാന് ഏറ്റെടുത്തതു മുതല്‍ പ്രതിരോധസേന താലിബാനെ ചെറുക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞദിവസം പഞ്ച്ശീറിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 40 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ച്ശീറില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാന് ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.
Discussion about this post