ലക്നൗ: ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയുള്ള വാര്‍ത്തകളെ അടിസ്ഥാനമാക്കിയാവും നടപടി ഉണ്ടാവുകയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
നോയിഡയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഇത്തരത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ട്വീറ്റുകള്‍ വന്നിരുന്നതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സെപ്തംബര്‍ 30നാണ് ട്വീറ്റ് വന്നത്. ഇയാളുടെ പേരില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ദാദ്രി സംഭവത്തിന് ശേഷം സോഷ്യല്‍മീഡിയ വഴി മതവിദ്വേഷം വളര്‍ത്തുന്ന രീതിയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
Discussion about this post