‘നാല് ജില്ലകള്‍ വച്ച് ന്യൂനപക്ഷം കേരളം ഭരിക്കുന്നു’
ആലപ്പുഴ: വിശാല ഹിന്ദു ഐക്യത്തിന് എന്‍എസ്എസ് പിന്തുണ നല്‍കാത്തതില്‍ അത്ഭുതമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതേ സമയം നായര്‍ സമുദായത്തിലെ ഭൂരിപക്ഷവും തന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നാല് ജില്ലകള്‍ വച്ച് ന്യൂനപക്ഷം കേരളം ഭരിക്കുകയാണ്. വി.എസ് സിപിഎമ്മില്‍ ക്ഷണിതാവ് മാത്രമാണ്. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ കണക്കിലെടുക്കുന്നില്ല.
ഇടതുപക്ഷം അതിന്റെ ആദര്‍ശം നഷ്ടപ്പെടുത്തിയെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ഇടത്-വലതു മുന്നണികളില്‍ എസ്എന്‍ഡിപിക്കു പ്രതീക്ഷ നഷ്ടപ്പെട്ടു. മതേരത്വം പ്രസംഗിച്ചു നടക്കുന്ന ഇടതുനേതാക്കള്‍ മതനേതാക്കള്‍ക്കു പിന്നാലെ നടക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വിഎം സുധീരന് നികൃഷ്ട ജീവിയാണെന്ന വിമര്‍ശനം ആവര്‍ത്തിച്ച വെള്ളാപ്പള്ളി സുധീരന് തന്റെ ചോരയ്ക്കായി ദാഹിക്കുകയാണെന്നും പറഞ്ഞു.
പ്രമുഖരുമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നയരേഖ രൂപീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Discussion about this post