തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച 12 വയസുകാരന് കോഴിക്കോട് മരണമടഞ്ഞതോടെ കേരള അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശക്തമായ നിരീക്ഷണം നടത്താന്‍ തമിഴ്നാട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏത്തരം പകര്‍ച്ചാവ്യാധിയും ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവരോട് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ്.
Discussion about this post