തിരുവനന്തപുരം: ഇന്ത്യന്‍ വിപണിയില്‍ എത്തും മുന്‍പേ സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് 3 കരസ്ഥമാക്കി മലയാളത്തിന്റെ സൂപ്പർതാരം നടന്‍ മോഹന്‍ലാല്‍. സെപ്തംബര്‍ 10-ന് നാണ് ഫോൺ ഇന്ത്യയിലെത്തുന്നത്. ഇപ്പോള്‍ പ്രീഓഡര്‍ ലഭ്യമായ ഫോണിന്റെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത കളറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്, കൊറിയ എന്നിവയുള്‍പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വില്‍പനയ്‌ക്കെത്തിയത്. ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. ഇതില്‍ ഫാന്റം സില്‍വറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.
5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും.
മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീചറുകള്‍, മള്‍ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ് പെയര്‍ എന്നിവയുമായാണ് വരുന്നത്. അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോടോ ഷോടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപിള്‍ ലെന്‍സ് ക്യാമറ സജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ഷൂടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്‌പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്‌പ്ലേയിലും.
Discussion about this post