കട്ടക്ക്: ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടിവന്ന ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയം തേടി രണ്ടാം ട്വന്റി20 മത്സരത്തിന് കളത്തിലിറങ്ങും. മൂന്നു മത്സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ മഹേന്ദ്ര സിങ് ധോണിക്കും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്.
ധര്മശാലയിലേതുപോലെയല്ല, കട്ടക്കില്‍ സാഹചര്യങ്ങള്‍ ഇന്ത്യന്‍താരങ്ങള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ പിച്ചിന്റെ വേഗം കുറക്കാനാണ് സാധ്യത. അടുത്ത 48 മണിക്കൂറില്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം.
സെഞ്ച്വറിയുമായി രോഹിത് ശര്‍മയും (106) 43 റണ്‍സുമായി വിരാട് കോഹ്ലിയും ഫോമിലാണെന്നത് ഇന്ത്യന്‍ ബാറ്റിംഗിന്റെ കരുത്തും ആത്മവിശ്വാസവും കൂട്ടിയിട്ടുണ്ട്. എന്നാല്‍, മത്സരം കൈവിട്ട ബൗളര്‍മാര്‍ക്ക് ഈ മത്സരം തികഞ്ഞ പരീക്ഷണമാകും.
Discussion about this post