ഇടുക്കി: തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം ഇരുപത് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ തമിഴ്നാട് പൊലീസ് പിടികൂടി.
ഇതേ തുടര്‍ന്ന് ആനമലയന്‍പെട്ടിക്കു സമീപം വെള്ളക്കര എന്ന ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തിലെത്തിയ ആളുടെ കയ്യില്‍ നിന്നും 2000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകള്‍ പിടികൂടി.
കമ്പം സ്വദേശി കണ്ണനും ആനമലയന്‍ പെട്ടി സ്വദേശി അലക്സാണ്ടറുമാണ് നോട്ടുകള്‍ നല്‍കിയതെന്ന് ഇയാള്‍ മൊഴി നല്കി. തുടര്‍ന്ന് കണ്ണനെയും അലക്സാണ്ടറെയും അറസ്റ്റു ചെയ്തു.
സംഘത്തില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post