ഡല്‍ഹി: ബ്രാഹ്മണരുടെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗലിന്റെ പിതാവ് അറസ്റ്റില്‍. റായ്പൂര്‍ പൊലീസാണ് ഭൂപേഷ് സിങ് ബാഗലിന്റെ പിതാവ് നന്ദ കുമാര്‍ ബാഗലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ബ്രാഹ്മണ സമൂഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദകുമാര്‍ ബാഗലിനെതിരെ ഡി.ഡി നഗര്‍ പൊലീസാണ് കേസെടുത്തത്.
ബ്രാഹ്മണര്‍ വിദേശത്ത് നിന്നും വന്നതാണെന്നും പരിഷ്കരണത്തിന് അവര്‍ തയാറാകണമെന്നും അല്ലെങ്കില്‍ ഗംഗയില്‍ നിന്നും വോള്‍ഗയിലേക്ക് പോകാമെന്നുമായിരുന്നു നന്ദ കുമാര്‍ ബാഗലിന്റെ പരാമര്‍ശം. ആരും നിയമത്തിന് മുകളിലല്ലെന്നായിരുന്നു പിതാവിന്റെ പരാമര്‍ശത്തോടുള്ള ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മറുപടി. പിതാവിനെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ പൊതുക്രമത്തെ തകര്‍ക്കുന്ന തെറ്റുകള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ആരും നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post