തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ നീക്കവുമായി സർക്കാർ. കൊവിഡ് നിയന്ത്രണത്തിത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണും രാത്രികാലങ്ങളിലെ കര്‍ഫ്യുവും പിന്‍വലിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.
രോഗവ്യാപനം തീവ്രമായ ഇടങ്ങളില്‍ പ്രാദേശിക തലത്തില്‍ കര്‍ശന നിയന്ത്രണമേർപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post