അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപം കൊണ്ടു. ഇടക്കാല സർക്കാരിനെ മുഹമ്മദ് ഹസൻ അഹുന്ദ് നയിക്കും. മുല്ല ബറാദർ ഉപപ്രധാനമന്ത്രിയും സിറാജുദ്ദീന് ഹഖാനി ആഭ്യന്തര മന്ത്രിയും മുല്ല യാക്കൂബ് പ്രതിരോധമന്ത്രിയുമാകും.
മുല്ല ആമിര്ഖാന് മുത്തഖി വിദേശകാര്യ മന്ത്രിയുമായി ചുമതലയേല്‍ക്കും.
കഴിഞ്ഞ ആഗസ്റ്റ് 15ന് അഫഗാനിസ്ഥാന്റെ ഭരണം പിടിച്ച താലിബാന് ഏറെ നാളായി മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകളിലായിരുന്നു. മന്ത്രിസഭ പ്രഖ്യാപിക്കുന്നത് പലവട്ടം മാറ്റിവെച്ചതിന് ശേഷമാണ് ഒടുവില്‍ അന്തിമ പട്ടികയായത്.
മന്ത്രിസഭാംഗങ്ങളുടെ ആദ്യഘട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മറ്റു മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കും.
Discussion about this post