തൃശൂര്‍: അവിണിശേരിയില്‍ വൃദ്ധരായ അച്ഛനെയും അമ്മയെയും മകന് തലക്കടിച്ച് കൊലപ്പെടുത്തി. അവിണിശേരി എഴു കമ്പനി കറുത്തോടത്ത് രാമകൃഷ്ണന് (75) ഭാര്യ തങ്കമണി (70) എന്നിവരെയാണ് മകന് പ്രദീപ് ക്രൂരമായി തലക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പ്രദീപ് മദ്യപിച്ചെത്തി ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇരുവരുടെയും തലയിലും, കഴുത്തിലും അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അച്ഛന് രാമകൃഷ്ണന് ഇന്നലെ രാത്രിയിലും അമ്മ തങ്കമണി ഇന്ന് പുലര്‍ച്ചെയുമാണു മരിച്ചത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം പ്രദീപ് മദ്യപിച്ചെത്തി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകനും വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു.
Discussion about this post