മുബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറച്ച് നാളായി വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ലണ്ടനില്‍ സിന്‍ഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്ന അക്ഷയ്കുമാര്‍ ചൊവ്വാഴ്ച മുംബൈയിൽ തിരിച്ചെത്തിയിരുന്നു. അമ്മയുടെ അസുഖ വിവരം അറിഞ്ഞ ഉടനെ മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.
താരം സോഷ്യല്‍മീഡിയയില്‍ അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. കുടുംബത്തിനും തനിക്കും വിഷമകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടത്.
അതേസമയം വ്യാഴാഴ്ച അക്ഷയ് കുമാറിന്റെ 53ാം പിറന്നാളാണ്.
Discussion about this post