ഡല്‍ഹി: ഗുണ്ടാത്തലവന് അങ്കിത് ഗുജ്ജാര്‍ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഡല്‍ഹി പോലീസില്‍ നിന്ന് സി.ബി.ഐക്ക് കൈമാറി. കഴിഞ്ഞ മാസമാണ് ഗുജ്ജാര്‍ ജയിലില്‍ കൊല്ലപ്പെട്ടത്.
സംഭവം വളരെ ഗൗരവമുള്ള കുറ്റമാണെന്നും ജയില്‍ നടന്നത് എന്താണെന്ന് വ്യക്തമാകാന്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും ഡല്‍ഹി ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ ജയില്‍ ഡോക്ടറുടെ പങ്കും അന്വേഷിക്കണം. തടവുകാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിയമവാഴ്ചയിലാണ് ജയിലുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റീസ് മുക്ത ഗുപ്ത ചൂണ്ടിക്കാട്ടി.
Discussion about this post