ഗുവാഹതി: അസമിലെ ബ്രഹ്മപുത്ര നദിയില്‍ യാത്രാബോട്ടുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായി. രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരില്‍ നൂറോളം പേരെ രക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. അസമിലെ ജോര്ഹതിലാണ് സംഭവം.
ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടാണ്. ബ്രഹ്മപുത്രയിലെ ദ്വീപായ മാജുലിയില്‍ നിന്ന് നിമാതി ഘട്ടിലേക്ക് വരികയായിരുന്നു ഈ ബോട്ട്. എതിരെ വരികയായിരുന്ന ബോട്ടുമായാണ് കൂട്ടിയിടിച്ചത്.
Big Boat accident at nimati ghat.@PMOIndia @himantabiswa @sarbanandsonwal @DcMajuli pic.twitter.com/QOZEZNk8G9
— Pronb Jyoti Baruah (@PronabPb) September 8, 2021
അപകടത്തെ തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. മുങ്ങുന്ന ബോട്ടില്‍ നിന്ന് യാത്രക്കാര്‍ നദിയിലേക്ക് ചാടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു ബോട്ടില്‍ ബൈക്കുകളും കാറുകളും ഉണ്ടായിരുന്നതാണ് വിവരം. ഇവയും യാത്രക്കാരുടെ ലഗേജുകളും നദിയില്‍ ഒഴുകിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Discussion about this post