മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
അതേസമയം സ്വന്തം മണ്ണില്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിന് ജയിച്ചേ തീരു. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ നിര്‍ണായക മത്സരത്തില്‍ ഇറക്കാന്‍ സാധ്യതയില്ല. പകരം ഹനുമ വിഹാരി ടീമില്‍ സ്ഥാനം പിടിച്ചേക്കും. ജഡേജയ്ക്ക് പകരം അശ്വിനെ ഇന്ത്യ ഇറക്കിയേക്കും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്പിന്നിന് നിര്‍ണായക സ്വാധീനമുള്ളതിനാല്‍ അശ്വിനെ ഇറക്കാനാണ് സാധ്യത. ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അശ്വിന് മികവുണ്ട്.
ബുമ്രയ്ക്ക് വിശ്രമം നല്കി പകരം മുഹമ്മദ് ഷമിയെ ഇന്ത്യ അഞ്ചാം മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ പുറത്തിരുന്നാല്‍ മായങ്ക് അഗര്‍വാള്‍ ടീമിലിടം പിടിക്കും.
ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ\ മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ\ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ\ആര് അശ്വിന്, ജസ്പ്രീത് ബുംറ\മുഹമ്മദ് ഷാമി, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്.
Discussion about this post