ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹാര്‍ലത്തു വച്ച് വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ വച്ച് മരിക്കുകയായിരുന്നു.
സിംഗിന്റെ കാറിന്റെ ബാക്ക്സീറ്റില് ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വാക്കേറ്റം ഉണ്ടായതോടെയാണ് തുടക്കം.
സംഭവം കഴിഞ്ഞയുടന്‍ സ്ഥലം വിട്ട അജ്ഞാതനായ യാത്രക്കരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Discussion about this post