ബിജു മേനോന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് സുരേഷ് ഗോപി തന്റെ പ്രിയ സഹതാരം ബിജു മേനോന് പിറന്നാള്‍ ആശംസ നേര്‍ന്നത്.
തന്റെ സ്നേഹവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ‘ഒറ്റകൊമ്പന്റെ പാപ്പാന് ബിജു മേനോന് പിറന്ത നാള് വാഴ്ത്തുകള്‍’ എന്ന് സുരേഷ് ഗോപി പറയുന്നു.
നല്ല കുടുംബജീവിതവും സിനിമാ ജീവിതവും വഴി നാടിന് താങ്ങും തണലുമാകുന്ന, ഹൃദയ വളര്‍ച്ചയ്ക്ക് ഇടയാക്കുന്ന ആദ്യ പിറന്നാളാകട്ടെ ഇതെന്നും താരം ആശംസിക്കുന്നു. തന്റെ പ്രിയ അനിയന് പിറന്നാള്‍ ആശംസകളും കുടുംബത്തിന് സ്നേഹാശംസകളും സുരേഷ് ഗോപി വീഡിയോയിലൂടെ അറിയിച്ചു.
Discussion about this post