കൊച്ചി: ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസുകാരെ പഠിപ്പിക്കണമെന്ന് ഹൈക്കോടതി. ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെ എന്ന് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ജനങ്ങളോടു മാന്യമായി പെരുമാറാന്‍ പോലീസിനെ ഓര്‍മപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
2018 നവംബര്‍ 30നു ജനങ്ങളോടു പോലീസ് മാന്യമായി പെരുമാറണമെന്നു ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സര്‍ക്കുലര്‍ ഇറക്കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും മാറ്റം വരാത്തതിനാലാണ് കോടതി ഇപ്രകാരം പ്രതികരിച്ചത്.
Discussion about this post