മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബാല. മലയാളികളുടെ മരുമകൻ ആയിട്ടാണ് ബാല മലയാളികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യത്തെ ഭാര്യ. മലയാളികൾ ഏറെ ആഘോഷത്തോടെ കൊണ്ടാടിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തുക ആയിരുന്നു. പിന്നീട് കുറച്ചു.
ദിവസങ്ങൾക്ക് മുൻപാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ബാല രണ്ടാമത് വിവാഹം കഴിച്ചത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. കുറച്ചുകാലമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. എങ്കിലും അടുത്തകാലത്ത് മാത്രമാണ് ഈ വിവരം ബാല തുറന്നു പറഞ്ഞത്.
ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു ബാലയുടെ ഭാര്യയെ പരിചയപ്പെടുത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു വിവാഹ റിസപ്ഷൻ. വിവാഹസമ്മാനമായി ആഡംബര കാർ ആണ് ഭാര്യയ്ക്ക് ബാല സമ്മാനിച്ചത്.
ഇപ്പോൾ ഇരുവരും ചെന്നൈയിലാണ് താമസിക്കുന്നത്. ചെന്നൈയിലാണ് ബാലയുടെ വീട്. ബാലയുടെ അമ്മ അടക്കമുള്ളവർ ഇവിടെയാണ് താമസിക്കുന്നത്. ഇപ്പോൾ ബാലയുടെ അമ്മ നല്ല കിടിലൻ സർപ്രൈസ് ആണ് എലിസബത്തിന് നൽകിയിരിക്കുന്നത്. ഒരു സ്വർണ മാലയും കമ്മലും ആണ് മരുമകൾക്ക് വേണ്ടി അമ്മ നൽകിയ സർപ്രൈസ് സമ്മാനം. ഇതെല്ലാം ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആണ് എന്നും എലിസബത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നും ബാല വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ ഷെയർ ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ധാരാളം ആളുകൾ ആണ് ഇരുവർക്കും പുതിയ ഒരു ജീവിതം ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
Discussion about this post