കണ്ണൂര്‍: ഇരിക്കൂറില്‍ ദൃശ്യം മോഡല്‍ കൊല. ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി പരേഷ്നാഥ് മണ്ഡല് ആണ് അറസ്റ്റില്‍ ആയത്. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെയാണ് കൊന്നത്.
കൊലപ്പെടുത്തിയ ശേഷം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മൃതദാഹം കുഴിച്ചുമൂടി. രണ്ടു മാസത്തിനു ശേഷമാണ് ഇരിക്കൂര്‍ പൊലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.
Discussion about this post