ഡെന്‍വര്‍ : കൊളറാഡോയില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ ചെറു വിമാനം തകര്‍ന്ന് പൈലറ്റും യാത്രക്കാരനും മരിക്കാനിടയായ സംഭവത്തിനു കാരണം സെല്‍ഫിയെന്ന് റിപ്പോര്‍ട്ട്. പൈലറ്റ് സെല്‍ഫി എടുക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമെന്നാണ് സൂചന.
അമേരിക്കയിലെ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് 31ന് അര്‍ധരാത്രിയാണ് വിമാനാപകടമുണ്ടായത്. ഒറ്റ എന്‍ജിനുള്ള സെസ്ന 150കെ ചെറുവിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഇന്ത്യന്‍ വംശജനായ അമൃത്പാല്‍ സിങായിരുന്നു പൈലറ്റ്. അപകടത്തില്‍ പൈലറ്റും ഒരു യാത്രക്കാരനും മരിച്ചിരുന്നു.
പൈലറ്റും യാത്രക്കാരും സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ വിന്‍ഡ് ഷീല്‍ഡിലെ ക്യാമറ പകര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.
Discussion about this post