കണ്ണൂര്‍: വ്യാജലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റര്‍ ചെയ്തു. രജൗരി ജില്ലക്കാരായ കശ്മീര്‍ സിങ്, പ്രദീപ് സിങ്, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന് ഓഫിസര്‍ ശ്രീജിത്ത് കൊടേരി അറിയിച്ചു.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്കുന്ന സിസ്കോ സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. തിരുവനന്തപുരം കരമനയിലും എറണാകുളം കളമശേരിയിലുമായി സമാന കേസില്‍ ഇതിനകം 24 പേര് അറസ്റ്റിലായിട്ടുണ്ട്.
അനധികൃതമായി തോക്ക് ലൈസന്‍സ് നല്‍കിയോയെന്ന സംശയത്തെ തുടര്‍ന്ന് കശ്മീരിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
Discussion about this post