ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. രൂപാണിയുടെ രാജിക്ക് പിന്നാലെ അഹമ്മദാബാദിൽ ബിജെപിയുടെ ഉന്നതതലയോഗം വിളിച്ചു ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും വിജയ് രൂപാണി നന്ദി പറഞ്ഞു.
രൂപാണി തന്നെ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഗവണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിജയ് രൂപാണി രാജിവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിക്കാന്‍ അവസരം നല്‍കിയതില്‍ ബിജെപിക്ക് നന്ദി അറിയിക്കുന്നു. പദവി ഒഴിഞ്ഞ ശേഷവും ബിജെപിക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നും വിജയ് രൂപാണി അറിയിച്ചു.
2016 ഓഗസ്റ്റ് മുതല്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്ബ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
2017-ല്‍ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post