കേരളത്തില്‍ മൂന്നാം മുന്നണി വേണമെന്നാണ് പൊതു അഭിപ്രായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പാര്‍ട്ടി വേണമെന്നാണ് പൊതു അഭിപ്രായം. സമുദായസംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുതിയ പാര്‍ട്ടി ഹിന്ദു കൂട്ടായ്മ മാത്രമാവില്ല. സാമൂഹ്യനീതിയ്ക്ക് വേണ്ടിയുള്ള മതേതര കൂട്ടായ്മ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള നായര്‍ സമാജം പോലുള്ള സംഘടനകള്‍ ഇന്ന് ചേര്‍ത്തലയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ചങ്ങനാശ്ശേരിയില്‍ മാത്രമല്ല നായര്‍ സംഘടന ഉള്ളത്.
ചേര്‍ത്തലയില്‍ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരും പൊതുരംഗത്തുള്ള പ്രമുഖരും, വിവിധ സംഘടന നേതാക്കളും ഉള്‍പ്പെടുന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Discussion about this post