ആലപ്പുഴ: നൂറനാട് പടനിലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ആലപ്പുഴ സി.പി.എമ്മില്‍ അച്ചടക്കനടപടി. മുന്‍മന്ത്രി ജി. സുധാകരന്റെ വിശ്വസ്തനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗവുമായ കെ. രാഘവനെയാണ് തരംതാഴ്ത്തിയത്.
രാഘവനെ ജില്ല സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ല കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്കൂള്‍ മാനേജരുമായിരുന്ന മനോഹരനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഏരിയസെന്ററില് നിന്ന് ജി. രഘുവിനെയും തരംതാഴ്ത്തി. ശനിയാഴ്ച സി.പി.എം ജില്ലകമ്മിറ്റി ഓഫിസില്‍ സംസ്ഥാനസെക്രട്ടറി എ. വിജരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റിലും ജില്ലകമ്മിറ്റിയിലുമാണ് നേതാക്കള്‍ക്കെതിരായ നടപടി അംഗീകരിച്ചത്.
വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന സ്കൂളിലെ നിയമനുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Discussion about this post