ആലപ്പുഴ: പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സുജിത്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം കൊണ്ടു പോകുന്ന ടാങ്കര്‍ ലോറിയുടെ ഉടമയാണ് വിപിന്‍ ലാല്‍.
പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു.
Discussion about this post