പാലക്കാട്: പാലക്കാട് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. പഞ്ചിമ ബംഗാളില്‍ നിന്നുള്ള ബസില്‍ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവാണ് പിടികൂടിയത്. ആറ് ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്. എറണാകുളം സ്വദേശി സലാം എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്.
സംഭവത്തില്‍ വോള്‍വോ ബസ് ഡ്രൈവര്‍ സഞ്ജയിയെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കൈപ്പറ്റാന്‍ വന്ന നാല് പേരും പിടിയിലായി. എറണാകുളം സ്വദേശികളായ സുരേന്ദ്രന്, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായത്.
ബസില്‍ കൊണ്ടുവന്ന കഞ്ചാവ് ശേഖരിക്കാന്‍ രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ പാലക്കാട്ടെത്തിയത്.
വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് ബസില്‍ കയറ്റിയത്.
Discussion about this post