തിരുവനന്തപുരം: പാലാ ബിഷപ്പ് ഭീകരവാദികള്‍ക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇതിന്റെ പേരില്‍ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് സുരേന്ദ്രന് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
പാലാ ബിഷപ്പ് ഭീകരവാദികള്‍ക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോണ്‍ഗ്രസിനുമാണ്. ഇരു പാര്‍ട്ടികളും വോട്ടുബാങ്ക് താത്പര്യം മുന്‍നിര്‍ത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അസഹിഷ്ണുതയാണിത്. സത്യം പറയുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുകയാണ്. നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാന്‍ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post