ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. ഇന്നലെ ബി.ജെ.പി നിയമസഭ കക്ഷിയോഗത്തിലാണ് ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പ്പറഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാനുമെല്ലാമായ ഭൂപേന്ദ്ര പട്ടേല്‍ 2017 ലാണ് ആദ്യമായി എം.എല്‍.എ ആയത്.
Discussion about this post