Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

‘സംസ്ഥാനത്തെ കോവിഡ് മരണക്കണക്ക് കേന്ദ്രസർക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കും’; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

by Brave India Desk
Sep 14, 2021, 05:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താലും കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നു. കൂടാതെ ഒരാള്‍ കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് ബാധിച്ചവര്‍ കണക്കില്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ മാര്‍ഗരേഖ പുതുക്കും. മരണം നിശ്ചയിച്ചത് സംബന്ധിച്ച്‌ ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവയും പരിശോധിക്കും. മരണക്കണക്കില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

Stories you may like

കടുവ ആക്രമിച്ച കർഷകൻ മരിച്ചത് അമിത രക്തസ്രാവം മൂലമുള്ള ഷോക്കിൽ; മികച്ച ചികിത്സ നൽകിയിരുന്നുവെന്നും വീണാ ജോർജ്ജ്

പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി; പാഴ്‌സലുകളിൽ സമയവും തിയതിയും നിർബന്ധം

അതേസമയം കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പത്തു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് രോഗം ഗുരുതരമല്ല.

18 വയസിന് മുുകളില്‍ ഉള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് 13ലക്ഷം വാക്‌സിന്‍ കൂടി ലഭിക്കും. മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ ജില്ലയിലെയും പ്രധാന ആശുപത്രികളില്‍ പീഡിയാട്രിക് ഐസിയു ഒരുക്കിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ആളുകള്‍ ഒത്തുകൂടുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും പൊതുപരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

Tags: veena georgecovid death rate
Share1TweetSendShare

Discussion about this post


Latest stories from this section

ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ: മഞ്ഞ ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

അടൂർ പറയുന്നതെല്ലാം പച്ചക്കള്ളം;ഡയറക്ടറുടെ ഭാര്യ കൈ കൊണ്ട് കക്കൂസ് കഴുകിപ്പിച്ചില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി പറയാൻ സാധിക്കുമോ?; ചോദ്യങ്ങളുമായി വനിതാ ജീവനക്കാർ

Next Post

'സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും, പതിനാറ് മുതല്‍ പഞ്ചിംഗും'; സർക്കാർ ഉത്തരവ് പുറത്ത്

Latest News

ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ: മഞ്ഞ ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies