പെരിന്തല്‍മണ്ണ: സഹപ്രവർത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി. ജേക്കബ്(39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം: ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.
രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു.
Discussion about this post